വരണ്ട് പാറി നടക്കുന്ന മുടി പലരെയും അലട്ടുന്ന പ്രശ്നമാണ്. ആവശ്യത്തിന് നീളവും ഇഴയടുപ്പവുമുള്ള മുടിയുള്ളവരെ പോലും ഈ പ്രശ്നം ബാധിക്കുന്നുണ്ട്. വരണ്ട് മൃദുത്വം നഷ്ടപ്പെടുന്ന മുടി പൊട്ടിപ്പോകുന്നതാണ് പ്രധാന പ്രശ്നം. കൂടാതെ അകാല നരയിലേയ്ക്കും വരണ്ട മുടി നയിക്കാം. നിരവധി പേരെ അലട്ടുന്ന ഈ പ്രശ്നത്തിന് പരിഹാരമായി ഉപയോഗിക്കാവുന്ന നാടൻ വഴിയാണ് താഴെ ചേർക്കുന്നത്.
പ്രധാന ചേരുവകൾ
വാഴപ്പഴം, മുട്ട, കറ്റാർ വാഴ.
വരണ്ടുണങ്ങിയ മുടിയെ മൃദുവാക്കി മാറ്റാൻ പഴത്തിന് കഴിയും. വാഴപ്പഴത്തിലടങ്ങിയിരിക്കുന്ന സിലിക്കയും ആന്റ് ഓക്സിഡന്റസും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കും. കേടുപാടുകൾ സംഭവിച്ച മുടിയിഴകളെ സംരക്ഷിച്ച് തിളക്കം നൽകാൻ മുട്ടയിലെ പോഷകങ്ങൾക്ക് സാധിക്കും. വേരിൽ നിന്ന് ശിരോചർമ്മത്തെ ശക്തിപ്പെടുത്തുന്നതിനും മുട്ട പ്രധാന പങ്ക് വഹിക്കുന്നു.
കൂടാതെ കേശസംബന്ധിയായ എന്ത് പ്രശ്നങ്ങൾക്കും ആശങ്കയില്ലാതെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർ വാഴ. വൈറ്റമിൻ ഇ-യാൽ സമ്പുഷ്ടമായ ഈ ചെടി മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കും.
തയ്യാറാക്കേണ്ട രീതി
നന്നായി പഴുത്ത റോബസ്റ്റ, ചെറുപഴം എന്നിവ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. പഴത്തോടൊപ്പം മുട്ട, കറ്റാർ വാഴ ജെൽ എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. ഈ മിശ്രിതം മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ആവശ്യമെങ്കിൽ അൽപ്പം ബദാം ഓയിലോ വെളിച്ചെണ്ണയോ കൂടെ ചേർക്കാവുന്നതാണ്. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഇത് മുടിയിൽ സൂക്ഷിക്കാം. ശേഷം ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |