ബോളിവുഡിൽ നിന്ന് ലഭിക്കുന്ന അവസരങ്ങളിൽ താൻ സന്തുഷ്ടയായിരുന്നില്ലെന്ന് പ്രിയങ്ക ചോപ്ര. ഞാൻ ബോളിവുഡിൽ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അത്തരമൊരു പൊളിടിക്സിൽ ഞാൻ മടുത്തിരുന്നു. ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. സംഗീതം എനിക്ക് ലോകത്തിന്റെ മറ്റൊരു കോണിലേക്ക് പോകാൻ അവസരം നൽകി. എനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഒരുപാട് കാലം ഞാൻ അഭിനയിച്ചിരുന്നു. സംഗീതത്തിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ അമേരിക്കയിലേക്ക് പോവുകയായിരുന്നു" പ്രിയങ്കയുടെ വാക്കുകൾ. ബോളിവുഡിൽ കരിയറിന്റെ ഉയർച്ചയിൽ നിൽക്കുമ്പോഴാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് എത്തുന്നത്. ഹോളിവുഡിൽ സജീവമാണ് പ്രിയങ്ക. ബോളിവുഡിൽ വല്ലപ്പോഴാണ് അഭിനയിക്കുന്നത്. ലവ് എഗൈൻ ആണ് റിലീസിന് ഒരുങ്ങുന്ന പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |