ജില്ലയിൽ അദാലത്ത് മേയ് 15 മുതൽ 26 വരെ
തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും ' എന്ന പരാതി പരിഹാര അദാലത്തിലേക്ക് പൊതുജനങ്ങൾക്ക് ഇന്ന് മുതൽ പരാതികൾ നൽകാം. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും നേരിട്ട് ഓൺലൈനായും താലൂക്ക് ഓഫീസുകളിലും ഏപ്രിൽ 10 വരെ പരാതികൾ സമർപ്പിക്കാം.
ജില്ലയിൽ മേയ് 15 മുതൽ 26 വരെയാണ് താലൂക്ക്തല പരാതി പരിഹാര അദാലത്ത് നടക്കുക. തൃശൂരിൽ മേയ് 15നും മുകുന്ദപുരത്ത് മേയ്16നും നടക്കും. തലപ്പിള്ളി, കൊടുങ്ങല്ലൂർ, ചാവക്കാട് , ചാലക്കുടി എന്നി താലൂക്കുകളിൽ യഥാക്രമം മെയ് 18, 22, 23, 25 എന്നി തീയതികളിൽ നടക്കും. കുന്നുംകുളം താലൂക്കിൽ മെയ് 26 നും അദാലത്ത് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |