കോഴിക്കോട് : നികുതി പിരിവിൽ മികച്ച നേട്ടവുമായി കോഴിക്കോട് ജില്ല. 70 ഗ്രാമപഞ്ചായത്തുകളിൽ 69 പഞ്ചായത്തുകളും നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഒരു ഗ്രാമപഞ്ചായത്തിൽ 96 ശതമാനവും നികുതി പിരിക്കാനായി. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ തനത് വരുമാന പിരിവിൽ മാതൃകാപരമായ പ്രവർത്തനമാണ് കോഴിക്കോട് ജില്ലയിലെ ജീവനക്കാർ നടത്തിയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് പ്രസാദ് .ടി. പി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും ജീവനക്കാർ സമയബന്ധിതമായ പ്രവർത്തനമാണ് കാഴ്ചവെച്ചെതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി പരിഷ്കരണ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി നികുതി പിരിവിൽ നൂറു ശതമാനം കൈവരിക്കാൻ പങ്കുവഹിച്ച ജീവനക്കാർ, സെക്രട്ടറി, സൂപ്രണ്ടുമാർ, ജനപ്രതിനിധികൾ എന്നിവരെ ജോയിന്റ് ഡയറക്ടർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |