SignIn
Kerala Kaumudi Online
Thursday, 02 May 2024 5.27 AM IST

വാഹന വില്പനയിൽ കുതിപ്പ്,​ നേട്ടം സ്വന്തമാക്കിയത് ഈ മൂന്നു മുൻനിര വാഹനനിർമ്മാതാക്കൾ

car

ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2022-23)​ രാജ്യത്തെ വാഹന വില്പനയിൽ വൻനേട്ടമെന്ന് റിപ്പോർട്ട്. മികച്ച ഡിമാൻഡും പുതിയ സാമ്പത്തിക വ‌ർഷത്തിൽ വില വർദ്ധിക്കുന്നതും വില്പന കൂടുന്നതിന് പ്രധാന കാരണമായി. പ്രധാനമായും മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നീ മൂന്ന് മുൻനിര വാഹന നിർമ്മാതാക്കളാണ് കൂടുതൽ നേട്ടം കൈവരിച്ചത്. രണ്ടക്കവളർച്ച നേടിയെന്നാണ് പ്രധാന കമ്പനികൾ അവകാശപ്പെടുന്നത്.

മാ​രു​തി സു​സു​ക്കി

19,66,164 വാ​ഹ​ന​ങ്ങ​ൾ വിറ്റഴിച്ച് ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​ക്കി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നേ​ട്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. 19 ശതമാനം വളർച്ചയാണ് ഉണ്ടാക്കിയത്. ആഭ്യന്തര വിപണിയിലെ വില്പന 17,06,831 യൂ​നി​റ്റാ​യി ഉ​യ​ർ​ന്നു. കഴിഞ്ഞ വർഷം ഇത് 14,14,277 യൂ​നി​റ്റ് ആയിരുന്നു. കയറ്റുമതിയിലും വൻ വർദ്ധനയാണ് നേടിയത്. കഴിഞ്ഞ വർഷം- 2,38,376 യൂ​ണിറ്റ്. ഇത്തവണ 259,333 യൂ​ണിറ്റ്.

എന്നാൽ മാർച്ച് മാസത്തിൽ വില്പനയിൽ കുറവുണ്ടായി. 2022 മാ​ർ​ച്ചി​ൽ 1,70,395 വാ​ഹ​ന​ങ്ങ​ൾ വിറ്റഴിച്ചപ്പോൾ ഈവ‌ർഷത്തെ വില്പന 1,70,071 ആ​യി കു​റ​ഞ്ഞു.ആൾട്ടോ,​ എസ്.പ്രസ്സോ,​ ബലേനോ സെലേറിയോ തടുങ്ങിയ വാഹനങ്ങളുടെയെല്ലാം വിലപ്ന ഇടിഞ്ഞപ്പോൾ ബ്രെ​സ, എ​ർ​ട്ടി​ഗ, എ​സ്-​ക്രോ​സ്, എ​ക്സ്.​എ​ൽ6, ഗ്രാ​ൻ​ഡ് വി​റ്റാ​ര എന്നിവ വില്പന നേട്ടം കൈവരിച്ചു.

ടാ​റ്റ മോ​ട്ടോ​ഴ്സ്
വില്പ​ന​യി​ൽ 35% വ​ള​ർ​ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ടാ​റ്റ മോ​ട്ടോ​ഴ്സ് നേ​ടിയത്. മുമ്പത്തെ സാമ്പത്തിക വർഷം 6,92,554 വാ​ഹ​ന​ങ്ങ​ൾ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​റ്റഴിച്ചപ്പോൾ ഇ​ത്ത​വ​ണ 9,31,957 എണ്ണമാണ് വിറ്റത്. യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 3,70,372 യൂ​ണി​റ്റി​ൽ​നി​ന്ന് 5,38,640 ആ​യി ഉ​യ​ർ​ന്നു. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പനയിൽ 16 ശ​ത​മാ​നം ഉയർന്ന് 4,13,539 യൂണിറ്റ് ആയെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹ്യൂ​ണ്ടാ​യി മോ​ട്ടോ​ർ ഇ​ന്ത്യ

മുൻ വ‌‌ർഷത്തേക്കാൾ 17.9 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ ഹ്യൂ​ണ്ടാ​യി മോ​ട്ടോ​ർ ഇ​ന്ത്യ​യും ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല്പ​ന​യാ​ണ് കഴിഞ്ഞ സാമ്പത്തിക വർ‌ഷം ഉണ്ടായത്. ഈ കാലയളവിൽ 7,20,565 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലും ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല്പന കാഴ്ച വയ്ക്കാൻ ഹ്യൂണ്ടായിക്ക് കഴിഞ്ഞു. 5,67, 546 വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ൽ വി​റ്റ​ത്. പുതിയ ക്രെ​റ്റ, ​വെ​ന്യൂ, അ​ൽ​കാ​സ​ർ, ഓ​റ, ഗ്രാ​ൻ​ഡ് ഐ10 ​നി​യോ​സ് എ​ന്നി​വ​യാ​ണ് കൂടുതലായും വിറ്റഴിച്ച മോഡലുകൾ.

ടൊ​യോ​ട്ട
ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം വാ​ഹ​ന​വി​ൽ​പ​ന​യി​ൽ 41 ശ​ത​മാ​നം നേട്ടം കൈവരിച്ചതായി ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ അവകാശപ്പെടുന്നു. 1,74,015 വാ​ഹ​ന​ങ്ങ​ളാ​ണ് വി​റ്റ​ത്. വില്പനയിൽ മുമ്പിൽ നിന്നത് ഇ​ന്നോ​വ ഹൈ​ക്രോ​സ്, അ​ർ​ബ​ൻ ക്രൂ​സ​ർ ഹൈ​റൈ​ഡ​ർ, ന്യൂ ​ഇ​ന്നോ​വ ക്രി​സ്റ്റ, ഹൈ​ല​ക്സ് എ​ന്നി​വ​യാ​ണ്.

മറ്റ് കമ്പനികളുടെ വില്പന
കി​യ ഇ​ന്ത്യ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം 44 ശ​ത​മാ​ന​മാ​ണ് വ​ള​ർ​ച്ച നേടി. വി​റ്റ​ത് 2,69,229 വാ​ഹ​ന​ങ്ങ​ളാണ്. എം.​ജി മോ​ട്ടോ​ർ ഇ​ന്ത്യ 28 ശ​ത​മാ​നം വില്പന വ​ള​ർ​ച്ച കൈ​വ​രി​ച്ചു. 6051 വാ​ഹ​ന​ങ്ങ​ളാ​ണ് മാ​ർ​ച്ചി​ൽ വിറ്റത്. അ​തു​ൽ ഓ​ട്ടോ ലി​മി​റ്റ​ഡ് 25,549 വാ​ഹ​ന​ങ്ങ​ളാ​ണ് വി​റ്റത്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 59.07 ശ​ത​മാ​ന​മാ​ണ് വ​ള​ർ​ച്ച.
ടി.​വി.​എ​സ് മോ​ട്ടോ​ർ ക​മ്പ​നി ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ വി​ല്പ​ന​യി​ൽ മൂ​ന്ന് ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചു. 3,17,152 വാ​ഹ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം വി​റ്റ​ത്. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം 8,34,895 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ വിറ്റഴിച്ചു. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 39 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്. ക​യ​റ്റു​മ​തി 23 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,00,055 യൂ​നി​റ്റാ​വുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.