
കോട്ടയം . പെസഹാ വ്യാഴാഴ്ച പാർലമെന്റിന് അവധി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള , പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരോട് തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു. എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ഓശാന ഞായറാഴ്ച മുതൽ ഈസ്റ്റർ ഞായർ വരെ പ്രത്യേക പ്രാർത്ഥനകൾ നടക്കുകയാണ്. പാർലമെന്റ് സമ്മേളനം അവസാനിക്കുന്നത് ഏപ്രിൽ 6 നാണ്. ക്രൈസ്തവരായ നിരവധി പാർലമെന്റ് അംഗങ്ങൾക്ക് ഈ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്നതിന് പെസഹാ വ്യാഴാഴ്ച പാർലമെന്റ് അവധിയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |