
പത്തനംതിട്ട : വേനൽ അവധിക്കാലം ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സി ടൂർ പാക്കേജുകൾ തുടങ്ങി. ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും സർവീസ് ആരംഭിക്കും. ഇൗ മാസത്തെ യാത്രകളുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി പുറത്തുവിട്ടു. ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഒന്നുമുതൽ നാലു നാൾ നീണ്ടു നിൽക്കുന്ന ട്രിപ്പുകൾ വരെ യാത്രകളിലുണ്ട്. ജനപ്രിയ ഗവി മുതൽ എറണാകുളം മാമലക്കണ്ടം വഴിയുള്ള കാനന യാത്ര, പൊന്മുടി, തെന്മല, മലക്കപ്പാറ, മൂന്നാർ, വയനാട് വരെയുള്ള ഉല്ലാസ യാത്രകൾ, കുമരകം കായലിലൂടെ ഹൗസ് ബോട്ടിൽ അഞ്ചര മണിക്കൂർ യാത്ര, ആഡംബര കപ്പലിൽ അറബിക്കടലിലൂടെ അസ്തമയ സൂര്യനെ കണ്ട് വിവിധ കലാപരിപാടികളുമായി അഞ്ചു മണിക്കൂർ യാത്ര, കേരളത്തിലെയും പുറത്തെയും വിവിധ തീർത്ഥാടനകേന്ദ്രങ്ങളെ കോർത്തിണക്കി തീർത്ഥാടന യാത്രകൾ എന്നിവയെല്ലാം ഈ മാസങ്ങളിൽ നടക്കും.
ട്രിപ്പുകൾ നടത്തുന്ന ഡിപ്പോകളും ഇൗ മാസത്തെ തീയതികളും
തിരുവല്ല
ഗവി : ഏപ്രിൽ 10,19,30
മാമലക്കണ്ടം: 9, 30 തീയതികളിൽ
പൊൻമുടി : 8ന്
മൻറോതുരുത്ത് : ഏപ്രിൽ 21, 30
വയനാട് : 21
മലക്കപ്പാറ : 23
പത്തനംതിട്ട
ഗവി : ഏപ്രിൽ 06, 08, 09, 14, 26
പൊന്മുടി : 06, 14
തെന്മല : 07
മൻറോതുരുത്ത് : 08
വാഗമൺ : 09
കുമരകം: 16
രാമക്കൽ മേട് : 22
മൂന്നാർ : 28
ചതുരംഗപ്പാറ 30.
അടൂർ
ഗവി : ഏപ്രിൽ 06, 17, 27
വാഗമൺ : 09, 30
മൂന്നാർ : 11, 21
കുമരകം ഹൗസ് ബോട്ട് : 14
റാന്നി
ഗവി : ഏപ്രിൽ 11, 23
കുമരകം ഹൗസ് ബോട്ട് : ഏപ്രിൽ 14
മലക്കപ്പാറ: ഏപ്രിൽ 21
തീർത്ഥാടന യാത്രകൾ
തിരുവല്ല
ഗുരുവായൂർ: ഏപ്രിൽ 06
ആഴിമല : 23
അച്ചൻകോവിൽ : 08, 16
മലയാറ്റൂർ: 14, 15
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും
തിരുവല്ല : 9744348037, 9074035832
പത്തനംതിട്ട : 9495752710, 7907467574
അടൂർ : 7012720873, 9207014930
റാന്നി : 9446670952
ജില്ലാ കോർഡിനേറ്റർ : 9744348037
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |