
കൊച്ചി: അഖില കേരള ആർട്ടിസാൻസ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയന്റെ (യു.ടി.യു.സി) നേതൃത്വത്തിൽ ഇടപ്പള്ളി ക്ഷേമനിധി ഓഫീസിലേക്ക് പട്ടിണി മാർച്ചും ധർണയും നടത്തി. ക്ഷേമ പെൻഷൻ കുടിശിക വിതരണം ചെയ്യുക, വിവാഹം, വിദ്യാഭ്യാസം, ചികിത്സ, ധനസഹായ ആവശ്യങ്ങൾ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗ കെ.എസ്. സനൽകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. ആരുൺ, ജില്ലാ സെക്രട്ടറി ബേബി പാറേക്കാട്ടിൽ, എ.എസ്. ദേവപ്രസാദ്, ഓച്ചിറ ശിവപ്രസാദ്, എ. ശശി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |