
പയ്യാവൂർ:ഏരുവശ്ശി ഗ്രാമപഞ്ചായത്ത് ഭൂരഹിത ഭവനരഹിത എസ്.ടി കുടുംബങ്ങൾക്ക് വേണ്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വലിയപറമ്പിലുള്ള 40 സെന്റ് സ്ഥലം എസ്.ടി കുടുംബങ്ങൾക്കായി ഗ്രീൻ വില്ല അംബ്ദ്ക്കർ സ്മാർട്ട് ഊരിന്റെ കട്ടിളവയ്പ്പ് കർമ്മവും ഗ്രീൻ വില്ല ഡിസൈനിംഗും സജീവ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. ഏരുവേശ്ശി ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇന്മാനുവൽ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ ,ജില്ല പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ , സെക്രട്ടറി റോബർട്ട് ജോസഫ് ,ബ്ലോക്ക് മെമ്പർ ജെയിംസ് തുരുത്തേൽ , മെമ്പർമാരായ മോഹനൻ മൂത്തേടൻ, ജയശ്രീ ശ്രീധരൻ , ഷീജ ഷിബു , രാഷ്ട്രിയ പാർട്ടി പ്രതിനിധി ജോസ് പരത്തനാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണി മുണ്ടയ്ക്കൽ, വി.ഇ.ഒ മാരായ അജീഷ്, ഷാജി, സി.ഡി.എസ് ചെയർ പേഴ്സൻ സൂസമ്മ ഐക്കരക്കാനായിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |