
തിരുവനന്തപുരം: സർവകലാശാലാ, കോളേജ് അദ്ധ്യാപക നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകാൻ പാഠ്യപദ്ധതി കരിക്കുലം ശിൽപ്പശാല ഉന്നതവിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകി. കരിക്കുലം കമ്മിറ്റിയംഗം ഡോ. സി. പദ്മനാഭൻ അവതരിപ്പിച്ച
റിപ്പോർട്ടിലാണ് ഈ ശുപാർശയുള്ളത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത് പരിഗണിക്കുമോയെന്ന് വ്യക്തമല്ല.
വാഴ്സിറ്റി അദ്ധ്യാപക നിയമനങ്ങൾ സർവകലാശാലകളും ഗവ. കോളേജുകളിലേത് പി.എസ്.സിയുമാണ് നടത്തുന്നത്. എയ്ഡഡ് കോളേജ് നിയമനങ്ങൾ സർക്കാർ അനുമതിയോടെ മാനേജ്മെന്റുകളും. കോളേജ് അദ്ധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. നിലവിൽ പൊതുവിഭാഗങ്ങൾക്ക് 40, ഒ.ബി.സിക്ക് 43, പട്ടിക വിഭാഗങ്ങൾക്ക് 45 എന്നിങ്ങനെയാണ് പ്രായപരിധി. 40 വയസെന്നത് 50 ആക്കാനാണ് ആലോചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |