
തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ജൂലായ് 27ന് ആരംഭിക്കുന്ന എം.എ പഠനത്തിനും ആഗസ്റ്റ് 1ന് ആരംഭിക്കുന്ന സാമ്പത്തികശാസ്ത്രം പി.എച്ച്ഡിയ്ക്കും അപേക്ഷകൾ 30വരെ സ്വീകരിക്കും. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദങ്ങൾ നൽകുന്നത്. ഏതെങ്കിലും വിഷയത്തിൽ അൻപത് ശതമാനം മാർക്കോട് കൂടിയ ബിരുദമാണ് യോഗ്യത. എസ്.സി,എസ്.ടി,പി.ഡബ്ലൂ.ഡി വിഭാഗങ്ങൾക്ക് മാർക്ക് നിബന്ധന ബാധകമല്ല. പി.എച്ച്.ഡി പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 55ശതമാനവും ഒ.ബി.സി,എസ്.സി,എസ്.ടി,പി.ഡബ്ലൂ.ഡി വിഭാഗക്കാർക്ക് 50ശതമാനം മാർക്കോട് കൂടിയ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ ബിരുദമാണ് യോഗ്യത. ജൂൺ 4ന് തിരുവനന്തപുരം,കോഴിക്കോട്,ഹൈദരാബാദ്,പൂന,ന്യൂഡൽഹി,കൊൽക്കത്ത,ഗുവാഹത്തി എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. www.cds.eduൽ അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക് 0471-2774253,0471-2774254.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |