വടകര: പൊതു വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെയും ഇംഗ്ലീഷ് അദ്ധ്യാപകരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ചും ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂല്യനിർണയ ക്യാംപുകളിൽ അദ്ധ്യാപകർ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഷേധ സമരം കെ.എച്ച്.എസ്.ടി യു അക്കാദമിക് കൗൺസിൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.കെ .പി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.കെ അനിൽ,കെ.സി മജീദ്, ആർ രൂപേഷ്,എം സിദ്ദീഖ്, ജാബിർ ഉമ്മത്തൂർ, മനോജ് കൊളോറ, ഇബ്രാഹിം കടമേരി, പി.കെ ബിജു, അസീസ് വാണിമേൽ എന്നിവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |