കൊല്ലം: കൈവിലങ്ങുമായി ചാടിപ്പോയ ക്രിമിനൽ കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് പൗർണമി നഗറിൽ തട്ടാൻതറ വീട്ടിൽ ഗോപുവാണ് (30) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. യുവതിയെയും ഭർത്താവിനെയും സംഘം ചേർന്ന് ആക്രമിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് വിലങ്ങ് അണിയിച്ചപ്പോൾ പ്രതി പൊലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു.
സുഹൃത്തിന്റെ സഹായത്തോടെ കൈവിലങ്ങ് മുറിച്ചുമാറ്റിയ ശേഷം രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സുഹൃത്തായ കരിക്കോട് കോയിപ്പള്ളി തൊടിയിൽ അനന്തു, ഒളിവിൽ താമസിക്കാൻ സഹായം നൽകിയ വടക്കേവിള, കോളേജ് നഗർ, നസീല മൻസിലിൽ അൽത്താഫ്, മങ്ങാട് ചുമടുതാങ്ങിമുക്കിൽ മഠത്തിൽതൊടി വീട്ടിൽ അലക്‌സാണ്ടർ എന്നിവരും പൊലീസ് പിടിയിലായി. കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ സുഖേഷ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ പ്രശാന്ത്, ശ്യാം ശേഖർ, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |