
തൃശൂർ: തത്വാധിഷ്ഠിത രാഷ്ട്രീയപ്രവർത്തനത്തിൽ നിന്ന് പിന്നോട്ടുപോകുന്നത് എന്തുകൊണ്ടെന്ന് രാഷ്ട്രീയപ്രവർത്തകർ ചിന്തിക്കണമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള. പുഴങ്കര ബാലനാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാർഡ്ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. അധികാരസ്ഥാനങ്ങളോ പ്രോട്ടോക്കോളോ അല്ല വ്യക്തിയുടെ മഹത്വം നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുഴങ്കര ബാലനാരായണൻ സ്മാരക മാദ്ധ്യമ പുരസ്‌കാരം ജന്മഭൂമി തൃശൂർ ബ്യൂറോ ചീഫ് ടി.എസ്.നീലാംബരന് സമ്മാനിച്ചു. ഡോ.സെബാസ്റ്റ്യൻ പോൾ മുഖ്യ പ്രഭാഷണം നടത്തി. ഡോ.പി.വി.കൃഷ്ണൻ നായർ പുഴങ്കര അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. യൂജിൻ മൊറേലി അദ്ധ്യക്ഷനായി. പ്രൊഫ.ജോൺ സിറിയക്, ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, വിൻസെന്റ് പുത്തൂർ, കെ.കൃഷ്ണകുമാർ, പി.ടി.അഷ്‌റഫ്, കെ.ബാലചന്ദ്രൻ എന്നിവരും സംസാരിച്ചു. അഡ്വ.വി.എൻ.നാരായണന് ഉപഹാരം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |