
തൃശൂർ: എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയന്റെയും എച്ച് ആൻഡ് എച്ച് ഗ്‌ളോബൽ എഡ്യുക്കേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പ്‌ളസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് എബ്രോഡ് എഡ്യുക്കേഷനിൽ സെമിനാർ നടത്തും. എട്ടിന് രാവിലെ 10 മുതൽ ഒന്ന് വരെ ചാലക്കുടി പാലസ് റോഡ് എസ്.എൻ.ജി ഹാളിൽ നടക്കുന്ന പരിപാടി എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. സന്തോഷ്ബാബു, സി.അജയകുമാർ എന്നിവർ ക്‌ളാസെടുക്കും. സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഐ.ഇ.എൽ.ടി.എസ് ട്രെയിനിംഗ് ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും. രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ: 9633276323, 8590841358. സമയം രാവിലെ 9.30 - 10.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |