കോട്ടയം . മാടപ്പള്ളി ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഒഴിവു വരുന്നതും തുടർന്നുള്ള മൂന്ന് വർഷത്തിനുള്ളിൽ വരാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ള പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. എസ് എസ് എൽ സിയാണ് വർക്കർക്കുള്ള വിദ്യാഭ്യാസ യോഗ്യത. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. 22 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോമിന്റെ മാതൃക മാടപ്പള്ളി ഐ സി ഡി എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |