തൃശൂർ: കുട്ടികളെ സ്‌നേഹിക്കുന്ന കളക്ടർ വി.ആർ. കൃഷ്ണതേജ, കളക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ശമ്പളം മുളയത്തെ എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജിന് നൽകി. കുട്ടികളുടെ ഗ്രാമത്തിലെത്തിയാണ് അദ്ദേഹം ശമ്പളം സമ്മാനിച്ചത്. കുട്ടികളുടെ ക്ഷേമത്തിനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കഴിവുള്ളവർ കുട്ടികളെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2016ൽ അസിസ്റ്റന്റ് കളക്ടറായിരിക്കെ എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജ് സന്ദർശിച്ചിരുന്നു. അന്നത്തേതിലും മെച്ചപ്പെട്ട സൗകര്യം ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഗ്രാമം ഡയറക്ടർ എം.വി. മഹേഷ്, അസി. ഡയറക്ടർ റിനി എബ്രഹാം എന്നിവർ ചേർന്നാണ് തുക തുക സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |