തിരുവനന്തപുരം: പുന്നമൂട് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്രാഫ്റ്റ് -2023 ത്രിദിന ശില്പശാല ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക എസ്.സിന്ധു, സി.ആർ.സി കോ - ഓർഡിനേറ്റർ ലിൻഡ വി.ലില്യൻ, എസ്.ആർ.ജി കൺവീനർ എ.എം.സുനിൽ തുടങ്ങിയവർ സംസാരിച്ചു. കാർഷിക മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച കൃഷ്ണൻ നായരെയും ഉൾച്ചേരൽ വിദ്യാഭ്യാസത്തിലൂടെ കാർഷിക മേഖലയിൽ പ്രതിഭ തെളിയിച്ച അനന്തു വിനെയും ആദരിച്ചു. ആർ.പിമാരായ ഷീബ മാത്യു, രേഖ എന്നിവർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |