കൊച്ചി: ആഗോള തലത്തിലെ വെല്ലുവിളികളെ നേരിടുമ്പോഴും ആഭ്യന്തര വിപണിയിലെ അനുകൂല ഘടകങ്ങളെ മുതലാക്കി ഓഹരിവിപണിയിൽ നേട്ടം. തുടർച്ചയായ നാലാം നാളിലാണ് ഓഹരി ലാഭത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.
582 പോയിന്റ് ഉയർന്ന് സെൻസെക്സ് 59689ലും നിഫ്റ്റി 159 പോയിന്റ് ഉയർന്ന് 17,557ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡ് ഓയിൽ വില വർദ്ധന , ആഗോള ഓഹരികളിലെ മോശം പ്രകടനം എന്നിവ ഓഹരി വിപണിക്ക് പ്രതികൂലമായി. എന്നാൽ ആഭ്യന്തര വിപണിയിലെ നേട്ടങ്ങൾ കരുത്താക്കി ഓഹരി മുന്നേറി.
ഹീറോ മോട്ടോർ കോർപ്പ്, ടൈറ്റൻ ഇൻഫോസിസ്, ഐ.ടി.സി, എൽ. ആൻഡ് ടി കോൾ ഇന്ത്യ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളിലെ മുന്നേറ്റം വിപണിക്ക് ഗുണമായി.
പ്രധാനമായും ഒ.എൻ.ജി.സി, ബജാജ് ഫിൻസർവ് , ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എച്ച്.സി.എൽ. ടെക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി എന്റർപ്രൈസസ്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |