മുംബയ് : റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ ധനനയ പ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ 10മണിയോടെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പ്രഖ്യാപിക്കും.
കുതിച്ചുകൊണ്ടിരിക്കുന്ന ചില്ലറ പണപ്പെരുപ്പത്തിന് തടയിടാനും ആഗോളതലത്തിൽ യു.എസ്. ഫെഡ് റിസർവ് ഉൾപ്പെടെ പലിശ നിരക്ക് ഉയർത്തിയ സാഹചര്യത്തിലും റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
2022 മേയിൽ ആരംഭിച്ച പലിശ നിരക്ക് വർദ്ധിപ്പിക്കൽ ഇത്തവണകൂടി തുടരാനാണ് സാദ്ധ്യത. കഴിഞ്ഞ മേയ് മുതൽ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ കംഫർട്ട് സോണായ 6 ശതമാനത്തിന് മുകളിൽ തുടരുകയാണ്. ഇത് തടയാനുള്ള ശ്രമം ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തീവ്രമായി ആലോചിക്കും.
25 ബേസിസ് പോയിന്റ് ഉയർത്തുന്നതോടെ റിപ്പോ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.75 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |