തൃശൂർ: കല്ലേറ്റുംകര മുഗൾ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖിലകേരള വനിതാ ഇലവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കല്ലേറ്റുംകര ബി.വി.എം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ 9 മുതൽ 16 വരെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നായി 8 പ്രമുഖ വനിത ടീമുകൾ പങ്കെടുക്കും. ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് നാലിന് ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കും. കെ.എം. ബീനമോൾ മുഖ്യാതിഥിയാകും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ,ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, വാർഡ് മെമ്പർ ടി.വി. ഷാജു, ഷാജു വാലപ്പൻ തുടങ്ങിയവർ പങ്കെടുക്കും. വിജയികൾക്ക് 16ന് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനദാനം നിർവഹിക്കും. ദിവസവും വൈകിട്ട് 4.30ന് മത്സരം ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വർഗീസ് പന്തലുക്കാരൻ, ഷാജൻ കളിവളപ്പിൻ, കെ.ആർ. ജോജോ, ഡേവിഡ് മൂക്കൻ, ഷാജു വാലപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |