SignIn
Kerala Kaumudi Online
Tuesday, 02 July 2024 1.23 PM IST

അവിടെ ആകെയുള്ളത് ആളെക്കൊല്ലി പ്രേതം മാത്രം; നീലവെളിച്ചത്തിന്റെ ട്രെയ്‌ലർ പുറത്ത്

neelavelicham-

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം എന്ന സിനിമയുടെ പുനരാവിഷ്‌ക്കാരമായ നീലവെളിച്ചത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുആണ് നീലവെളിച്ചം ഒരുക്കുന്നത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഏപ്രിൽ 20നാണ് തിയേറ്ററുകളിൽ എത്തുന്നത്.

ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് ആബു, റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഋഷികേശ് ഭാസ്ക്കരനാണ് ചിത്രത്തിന്റെ അധിക-തിരക്കഥ എഴുതിയിരിക്കുന്നത്.

ഭാർഗവീനിലയത്തിനുവേണ്ടി പി ഭാസ്കരന്റെ വരികൾക്ക് എം എസ് ബാബുരാജ് ഈണം പകർന്ന 'താമസമെന്തേ വരുവാൻ' എന്ന ഗാനത്തെ പുനരാവിഷ്കാരിച്ച് ഈ ചിത്രത്തിനായി പുറത്തിറക്കിയിരുന്നു. എം.എസ് ബാബുരാജിന് മുൻകൂർ ജന്മദിനാശംസ നേർന്നു കൊണ്ടാണ് ഗാനം പുറത്തിറക്കിയത്. യേശുദാസ് ആലപിച്ച ഗാനത്തിന്റെ പുതിയ പതിപ്പിൽ പാടിയിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഗാനം പുതിയ സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEELAVELICHAM, TRAILER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.