കോട്ടയം: ഏപ്രിൽ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ അന്തിമഘട്ട പുരോഗതി സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ വിലയിരുത്തി. ആസൂത്രണ സമിതി മന്ദിരത്തിനു സമീപം പ്രത്യേക ഉദ്ഘാടന വേദിയൊരുക്കും. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരും അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും.
കളക്‌ട്രേറ്റിനു സമീപം 10 കോടി രൂപ ചെലവിൽ ഏഴുനിലകളിലായി 31691 ചതുരശ്രയടിയുള്ള മന്ദിരമാണ് നിർമിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസ്, ടൗൺ പ്ലാനിംഗ് ഓഫീസ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റ്കസ് വിഭാഗം എന്നീ ഓഫീസുകളാണ് പുതിയ മന്ദിരത്തിൽ പ്രവർത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |