ബാലുശ്ശേരി: വൃത്തിയുള്ള വീടും പരിസരവും നാടിന്റെ സമ്പത്ത്, ഖരമാലിന്യ പരിപാലനം ജീവിതചര്യയാവട്ടെ എന്ന മുദ്രാവാക്യം മുൻ നിർത്തി പനങ്ങാട് ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥാ ലീഡർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സന്ദേശ യാത്ര കണ്ണാടിപൊയിലിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.ശശി ഉദ്ഘാടനം ചെയ്തു . വികസന കാര്യസമിതി ചെയർമാൻ ഷാജി.കെ. പണിക്കർ, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ കെ.കെ.പ്രകാശിനി, ആരോഗ്യ വിദ്യാഭ്യാസ കാര്യസമിതി ചെയർമാൻ ഹരീഷ് ത്രിവേണി, വാർഡംഗങ്ങളായ കെ.പി ദിലീപ് കുമാർ , ഹെൽത്ത് ഇൻസ്പെക്ടർ അജിത് ലാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. വട്ടോളി ബസാറിൽ നടന്ന സമാപനസമ്മേളനത്തിൽ പഞ്ചായത്തംഗം റിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |