കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ വച്ച് ഈസ്റ്റർ, വിഷു, റംസാൻ ഖാദി മേളയുടെ ആദ്യ വിൽപന മുന്നോക്ക സമുദായ ക്ഷേമ വികസന ബോർഡ് ഡയറക്ടർ സോമൻ നമ്പ്യാർക്ക് നൽകിക്കൊണ്ട് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. ചടങ്ങിൽ പുതിയ ഉൽപ്പന്നമായ പയ്യന്നൂർ സുന്ദരി പട്ടും, കസവുമുണ്ടും, വിപണിയിൽ ഇറക്കി. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി.രാജേഷ്, പ്രൊജ്റ്റക് ഓഫീസർ ഐ.കെ.അജിത് കുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ.വി ഫാറൂഖ്, ജൂനിയർ സൂപ്രണ്ട് ദീപേഷ് നാരായണൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |