ദുബായ്: ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവാഹിതയാകുന്നു. ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തുമാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് റിപ്പോർട്ട്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവാഹത്തോടനുബന്ധിച്ച് മനയുടെ പിതാവ് എഴുതിയ കവിത ഇരുവരും ഇൻസ്റ്ഗ്രാമിൽ പങ്കുവച്ചു. യു.എ.ഇ ആംഡ് ഫോഴ്സ് നാഷണൽ സർവീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മന റിയൽ എസ്റ്റേറ്റ്, ടെക്നോളജി മേഖലകളിലെ സംരംഭങ്ങളിൽ പങ്കാളിയാണ്. ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദധാരിയായ മഹ്റ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |