കാട്ടൂർ: കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാറളം പുല്ലത്തറയിൽ നിന്നും അതിമാരക സിന്തറ്റിക് മയകുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി വധശ്രമം, പിടിച്ചുപറി കേസിലെ പ്രതിയടക്കം നാലുപേരെ തൃശൂർ റൂറൽ ഡാൻസഫ് ടീമും കാട്ടൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പുല്ലത്തറ സ്വദേശി പെരുമ്പിള്ളി വീട്ടിൽ സുമേഷ് (44), ആനന്ദപുരം സ്വദേശി ഞാറ്റുവെട്ടി അനുരാഗ് (25), എടതിരിഞ്ഞി സ്വദേശി അരിമ്പുള്ളി വീട്ടിൽ നിധിൻ (30), കൊറ്റനെല്ലൂർ സ്വദേശി വെള്ളിത്തേരി വീട്ടിൽ നൗഫൽ (34) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്‌റേ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈസ്റ്റർ, വിഷു സീസണിൽ യുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: ഷാജ് ജോസിന്റെ നേതൃത്വത്തിൽ ഡാൻസഫ് സി.ഐ: പി.കെ. അരുൺ, കാട്ടൂർ ഐ.എസ്.എച്ച്.ഒ: ഋഷികേശൻ നായർ, തൃശൂർ റൂറൽ എസ്.ഐ: വി.ജെ. സ്റ്റീഫൻ, ഡാൻസഫ് ടീം അംഗങ്ങളായ സി.എ. ജോബ്, ടി.ആർ. ഷൈൻ, ഷറഫുദ്ധീൻ, ലിജു ഇയ്യാനി, ബിനു, എം.വി. മാനുവൽ, കാട്ടൂർ പി.എസ് എസ്.ഐ: മണികണ്ഠൻ, ജി.എസ്.ഐ: സജീവ്, ജി.എ.എസ്.ഐ: കെ.എസ്. ശ്രീജിത്ത്, എസ്.സി.പി.ഒ: ധനേഷ്, സി.പി.ഒമാരായ കെ.എസ്. സനിൽ, കിരൺ, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളിൽ സുമേഷ് നേരത്തെ വധശ്രമം, പിടിച്ചുപറി കേസിലെ പ്രതിയും അനുരാജ് കൊടകര, പുതുക്കാട്, ആളൂർ പൊലീസ് സ്റ്റേഷനുകളിലെ വിവിധ ക്രിമിനൽ കേസുകളിലെയും പ്രതിയാണ്. പിടിയിലായ പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയതിന്റെ ഉറവിടവും വിൽപ്പന നടത്തിയ ആളുകളെയും കുറിച്ച് പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
പടം...............പ്രതി നൗഫൽ.......പ്രതി സുമേഷ്, പ്രതി നിധിൻ...പ്രതി അനുരാജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |