കണ്ണൂർ: ഹിന്ദി അദ്ധ്യാപക സംഘടനയായ ഹിന്ദി അദ്ധ്യാപക മഞ്ചിൻെറ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. ചിറക്കൽ രാമഗുരു യു.പി സ്കൂളിൽ നടന്ന പരിപാടി ഹിന്ദി അദ്ധ്യാപക മഞ്ച് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഇ.വി.ഹരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരായ പവിത്രൻ കോറോത്ത്, വി.കെ.രണജിത്ത്, ദേവരാജൻ പയ്യന്നൂർ, കെ.പി.അജിത , എ.പി.രജിത, ഇ.അജിത എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. കെ.എൻ.ആനന്ദ് നാറാത്ത്, എ.പ്രഭാത് കുമാർ ,ഇന്ദിര.കെ, പി.പി.സുമിഷ, സുരേഷ് ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അദ്ധ്യാപകരുടെ കലാപരിപാടികൾ അരങ്ങേറി. ജില്ലാ പ്രസിഡന്റ് പി.കെ.ഷൈജു അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി കെ.പി.രമേശൻ സ്വാഗതവും പി.ഭാർഗവി നന്ദിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |