കണ്ണൂർ: കണ്ണൂരിൽ മേയ് 7 മുതൽ 15 വരെ നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ മട്ടന്നൂരിൽ പ്രകാശനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി യുവതി സംഗമം, യുവ കർഷക സംഗമം, യുവ സംരംഭക സംഗമം, ചിത്രരചന മത്സരം, കായിക മത്സരങ്ങൾ, സെമിനാറുകൾ, സാംസ്കാരിക സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ നടക്കും. കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജോമോൻ ജോസ്, വിനീഷ് ചുള്ളിയാൻ, കെ. കമൽജിത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോധരൻ ജില്ലാ ഭാരവാഹികളായ വി രാഹുൽ, ദിലീപ് മാത്യു,നിധിൻ കോമത്ത്, രാഗേഷ് തില്ലങ്കേരി, ജിതിൻ ലൂക്കോസ്, ആർ കെ നവീൻകുമാർ, രോഹിത്ത് കണ്ണൻ, ഫർസിൻ മജീദ്, ഒ ടി നവാസ്, ശ്രീനേഷ്മാവില എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |