ചേളന്നൂർ: ആസാദി കാ അമ്യത് മഹോത്സവത്തിന്റെ തുടർച്ചയായി ഹാർട്ട് ഫുൾ നെസ് ഫൗണ്ടേഷനും കേന്ദ്ര സംസ്ക്കാരിക വകുപ്പുമായി ചേർന്നു നടത്തുന്ന ഹർ ദിൽ ധ്യാൻ ഹർ ദിൻ ധ്യാൻ കാമ്പയിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വി.എം ഷാനി ഉദ്ഘാടനം ചെയ്തു. എട്ടേ രണ്ട് പുറായിൽ അങ്കണവാടി ഹാളിൽ നടന്ന ചടങ്ങിൽ പി.കെ. മിനി ശശിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഹാർട്ട് ഫുൾ നെസ് ട്രെയിനർ രവീന്ദ്രൻ കുന്ദമംഗലം, ശോഭന ബാലുശ്ശേരി എന്നിവർ ക്ലാസെടുത്തു. സി.ഡിഎ.സ് അംഗം പുഷ്പ സുബ്രമണ്യൻ, ജലജ വേലായുധൻ, ഗണേശൻ എൻ.ടി എന്നിവർ പ്രസംഗിച്ചു.. ലക്ഷ്മി വി.പി. സ്വാഗതവും പ്രബിജ ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |