കോഴിക്കോട്: പ്ലസ് ടു കോഴക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി വിധി ഭരണകൂടം വേട്ടയാടുന്ന എല്ലാവർക്കും ആശ്വാസമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം ഷാജി. അപൂർവത്തിൽ അപൂർവമെന്ന് നിരീക്ഷിച്ച കോടതി വിധി ജനാധിപത്യ രീതിയിൽ മുഖ്യമന്ത്രിക്കേറ്റ 52 വെട്ടുകളാണെന്നും കെ.എം. ഷാജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്തിന്റെ പണം കൊടുക്കരുതെന്ന് പറഞ്ഞതിനാണ് തന്നെ വേട്ടയാടിയത്. വ്യാജപ്രചാരണത്തിലൂടെ ജയിച്ച സി.പി.എമ്മും എം.എൽ.എയും മാപ്പ് പറയാൻ തയ്യാറുണ്ടോയെന്നും ഷാജി ചോദിച്ചു. കേസുകൾ ബാക്കിയുണ്ടല്ലോ എന്ന കെ.ടി. ജലീലിന്റെ പ്രതികരണത്തിന്, പിണറായി എന്ന പുലിയോട് നേരിട്ട് മുട്ടുമ്പോൾ കെ.ടി. ജലീലെന്ന എലിയോട് എന്തു കളിയെന്നും ഷാജി പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |