SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.21 PM IST

സിൽവർ ലൈൻ ചോദ്യത്തോട് ചിരിച്ച് കേന്ദ്ര മന്ത്രി

ashwini-vaishnaw

ന്യൂഡൽഹി: പ്രധാന ട്രാക്കിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഒാടിച്ച് സിൽവർ ലൈൻ സാദ്ധ്യത തള്ളുകയാണോ എന്ന ചോദ്യത്തിന് അതിന് മാത്രമായി വേണമെങ്കിൽ ഒരു പത്രസമ്മേളനം വിളിക്കാമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. നടക്കാത്ത കാര്യവുമായി ബന്ധപ്പെട്ട ചോദ്യമുയർന്നാൽ അന്തരിച്ച മുൻ പ്രധാനമന്ത്രി വാജ്‌പേയി ഉറക്കെ ചിരിക്കുമായിരുന്നു. ഇപ്പോൾ താനും അതു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തുമെന്ന മുൻ പ്രസ്‌താവന ഒാർമ്മിപ്പിച്ചപ്പോൾ അതിന് മാറ്റമില്ലെന്നും മറുപടി നൽകി. കേരളത്തിൽ 160കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഒാടിക്കാൻ പാത നവീകരണ പദ്ധതി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയോട് താത്പര്യമില്ലെന്ന സന്ദേശമാണ് കേന്ദ്രം നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ASHWINI VAISHNAW
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.