ന്യൂഡൽഹി: പാർട്ടിയിലെ ഭൂരിപക്ഷ എം.എൽ.എമാർക്കൊപ്പം താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം തള്ളി എൻ.സി.പി നേതാവ് അജിത് പവാർ. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിയതും ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പാർട്ടി പതാകയുടെ ചിത്രം നീക്കിയതും അജിത് പവാറിന്റെ പുതിയ രാഷ്ട്രീയ നീക്കമാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ എല്ലാം മാദ്ധ്യമ സൃഷ്ടിയാണെന്നും താൻ എൻ.സി.പിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അജിത് പവാർ പാർട്ടിവിടുമെന്ന അഭ്യൂഹങ്ങൾ എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറും തള്ളി. അജിത്തിനെ പാർട്ടി ചില ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെന്നും അതിനിടെ ആവശ്യമില്ലാത്ത ചർച്ചകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബയ് ഇസ്ലാം ജിംഖാനയിൽ എൻ.സി.പി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ശരദ് പവാറിനൊപ്പം അജിത് പവാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |