തിരുവനന്തപുരം: 80 അടി ഉയരവും 64 അടി നീളവുമായി ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ഭീമാകാരമായ ഹനുമാൻ ശില്‌പത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. കൈലാസ പർവതത്തെ കൈയിൽ ഏന്തി ദിവ്യ ഔഷധമായ മൃതസഞ്ജീവനിയുമായി വരുന്ന രീതിയിലാണ് ഹനുമാന്റെ ശില്‌പം നിർമ്മിച്ചിരിക്കുന്നത്. വായുപുത്രനായതിനാൽ വായുവിൽ കൂടി സഞ്ചരിക്കുന്ന രീതിയിലാണ് നിർമ്മാണം. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. 6 മാസത്തിനകം നിർമ്മാണം പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |