കേളകം: നേപ്പാൾ ഭൂകമ്പത്തിൽ വിടപറഞ്ഞ ഡോ.ദീപക് കെ.തോമസ് അനുസ്മരണവും അവാർഡുദാനവും സംഘടിപ്പിച്ചു . ഡോ. ദീപക് കെ. തോമസ് മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കണ്ടേരി കളപ്പുരക്കൽ ഗൃഹാങ്കണത്തിൽ നടന്ന അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ അവാർഡ് പേരാവൂർ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് കെ.സലോമി ജോസഫിന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സമ്മാനിച്ചു . ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'മതം, സംസ്‌കാരം, ആത്മീയത വർത്തമാനവും ഭാവിയും' എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് നിർവഹിച്ചു.
പരിപാടിയിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ്, എഴുത്തുകാരൻ സിവിക് ചന്ദ്രൻ, പാഠഭേദം പത്രാധിപർ ടോമി മാത്യു നടവയൽ, സാഹിത്യകാരൻ എ.പി. കുഞ്ഞാമു,ട്രസ്റ്റ് ചെയർമാൻ, തോമസ് കളപ്പുര, ഭാരവാഹികളായ ലിജിൻ ജേക്കബ്, ഡോ.അശ്വിൻ ഹേമചന്ദ്രൻ,തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |