തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് കൂടുതൽ അനുകൂലമാകുന്നതോടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇന്നലെയും പാലക്കാട്ടായിരുന്നു ഏറ്റവും ഉയർന്ന ചൂട്- 39.2 ഡിഗ്രി സെൽഷ്യസ്. കോട്ടയത്ത് 38ഉം കോഴിക്കോട് 37 ഉം ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |