ആലപ്പുഴ: നിലവിലുള്ള നിയമത്തിൽ ഇളവ് ചെയ്തുള്ള പുതിയ മദ്യനയം സർക്കാർ രൂപീകരിക്കുമ്പോൾ മദ്യവിരുദ്ധ സമിതികളുമായി ചർച്ചയ്ക്ക് തയ്യാറാവണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളും ആരാധനാലയങ്ങളും മദ്യഷാപ്പുകളും തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്. ബാറുകളുടെയും മദ്യശാലകളുടെയും പ്രവർത്തനസമയം നീട്ടാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും മദ്യ ഷാപ്പുകളുടെ എണ്ണം വർദ്ധിപ്പക്കരുതെന്നും ബേബി പാറക്കാടൻ പറഞ്ഞു. മൗലാന ബഷീർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹക്കീം മുഹമ്മദ് രാജ, ഷീല ജഗധരൻ, ജോർജ് തോമസ്, എച്ച്.സുധീർ, ഇ.ഷാഹുദ്ദീൻ, എം.ഇ.ഉത്തമകുറുപ്പ്, ജേക്കബ് എട്ടുപറയിൽ, പി.ടി.രാമചന്ദ്രൻ നായർ, ശ്യാമള പ്രസാദ്, എം.ഡി.സലിം, എ.ജയശ്രീ,ഡി.ഡി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |