പന്തളം : ബൈക്കിൽ വീട്ടിലേക്ക് പോയ യുവാവിനെ പിൻതുടർന്നെത്തിയ ഏഴംഗ സംഘം തടഞ്ഞുനിറുത്തി മർദ്ദിച്ചു. പന്തളം കുളനട പനങ്ങാട് കൈപ്പുഴ കിഴക്ക് ശിവാജിസദനത്തിൽ അരുൺരാജിനാണ് ക്രൂര മർദനമേറ്റത്. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്കു പോകുന്നവഴി കുളനട പഞ്ചായത്തോഫീസിന് സമീപം ബൈക്കിൽ പിൻ തുടർന്നെത്തിയവർ കൂട്ടംചേർന്ന് മർദ്ദിക്കുകയായിരുന്നു.
വിദേശത്ത് ജോലിചെയ്യുന്ന ആരുൺ രാജ് നാട്ടിൽ അവധിക്ക് എത്തിയിട്ട് കുറച്ചുദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. തലയ്ക്കും മുഖത്തും കണ്ണിനും നെഞ്ചിനും പരിക്കേറ്റു. വിവരം അറിഞ്ഞ് പന്തളം പൊലീസും സ്ഥലത്തെത്തിയിരുന്നു. മർദിക്കുമ്പോൾ പലരും നോക്കിനിൽക്കുകയായിരുന്നു എന്ന് അരുൺരാജ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ അനുജൻ അഭിലാഷ് രാജും സുഹൃത്തും ചേർന്നാണ് അരുൺ രാജിനെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചത്. പന്തളം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |