ആറ്റിങ്ങൽ: മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീയിടുകയും ചെയ്ത മകനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷ് (37) ആണ് അറസ്റ്റിലായത്. 24ന് രാത്രി മദ്യപിച്ചെത്തിയ അനീഷ് മാതാപിതാക്കളെ ഉപദ്രവിച്ച ശേഷം വീട്ട് സാധനങ്ങൾക്ക് തീയിടുകയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |