തിരുവനന്തപുരം: കേരള സർവകലാശാല മേയിൽ നടത്തുന്ന 2008 സ്കീം (ജനുവരി 2023) ബി.ടെക് റെഗുലർ അഞ്ചാം സെമസ്റ്ററിൽ വരുന്ന ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സിന്റെ മൂന്നും അഞ്ചും സെമസ്റ്ററുകളുടെയും, റെഗുലർ ബി.ടെക് ആറാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന പാർട്ട്ടൈം ബി.ടെക് റീസ്ട്രക്ചേർഡ് കോഴ്സിന്റെ നാല്, ആറ് സെമസ്റ്ററുകളുടെയും പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) ജനുവരി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ബാച്ലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്സ് - 2020 സ്കീം) നാലാം സെമസ്റ്റർ റെഗുലർ (2021 അഡ്മിഷൻ) പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായും രണ്ടും നാലും സെമസ്റ്റർ സപ്ലിമെന്ററി (2020 & 2021 അഡ്മിഷൻ) പരീക്ഷകൾക്ക് ഓഫ് ലൈനായും. പിഴയില്ലാതെ മേയ് 5 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
2022 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് (2020 അഡ്മിഷൻ റെഗുലർ, 2018,2019 അഡ്മിഷൻ സപ്ലിമെന്ററി, 2013 - 2016 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെയും 2023 മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് സ്പെഷ്യൽ (സ്പോർട്സ്) പരീക്ഷകളുടെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച മൂന്നാം സെമസ്റ്റർ ബി.കോം (എസ്.ഡി.ഇ ഒക്ടോബർ 2022 സെഷൻ പരീക്ഷയുടെ തടഞ്ഞുവച്ചിരുന്ന പരീക്ഷാഫലം വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |