SignIn
Kerala Kaumudi Online
Sunday, 05 May 2024 12.23 PM IST

ഈ ഡോക്ടർ സൂപ്പറാ, ഏത് കൊലകൊമ്പനും മയങ്ങും

drarun

മൂന്നാർ: ലക്ഷ്യം തെറ്റാതെ മരുന്നുനിറച്ച് നിറയൊഴിക്കൽ, ഏത് കൊലക്കൊമ്പനും അതിൽ മയങ്ങിനിൽക്കും. അതാണ് ഡോ. അരുൺ സക്കറിയയുടെ മിടുക്ക്. അരിക്കൊമ്പനെ മുട്ടുകുത്തിച്ചതും ആ കൃത്യതതന്നെ. കാടും മേടും കടന്ന് ജനവാസമേഖലയിലെത്തി നാട്ടുകാരെ മുൾമുനയിൽ നിറുത്തിയ അരിക്കൊമ്പനെ തളയ്ക്കാൻ ഡോ. അരുൺ സക്കറിയയുടെ ടീം ചിന്നക്കനാലിൽ എത്തിയപ്പോൾത്തന്നെ എല്ലാവരും ശുഭ പ്രതീക്ഷയിലായിരുന്നു. വനംവകുപ്പിലെ ചീഫ് വെറ്ററിനറി സർജനാണ് അരുൺ സക്കറിയ. ഏത് വന്യജീവി നാട്ടിലേക്കിറങ്ങിയാലും വനം വകുപ്പിന്റെ വാഹനം അരുൺ സക്കറിയയെ തേടിയെത്തും. ഇതിനകം നൂറിലധികം ആനകൾ, അറുപത് പുള്ളിപ്പുലികൾ, ഇരുപതിലധികം കടുവകൾ, കരിമ്പുലികൾ ഇങ്ങനെ നീളുന്നു അരുൺ സക്കറിയ രക്ഷിച്ച കാട്ടുമൃഗങ്ങളുടെ പട്ടിക.

കേരള അഗ്രികൾച്ചർ സർവ്വകലാശാലയുടെ കോളേജ് ഒഫ് ഫോറസ്ട്രിയിലും ലണ്ടൻ വെറ്ററിനറി കോളേജിലുമായി പഠനം പൂർത്തിയാക്കിയ അരുണിന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് വയനാട്ടിലെ മുത്തങ്ങയിൽ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസറായാണ്. മുൻ മാതൃകകൾ ഇല്ലാത്തതും മരുന്നുകളുടെ പ്രായോഗിക ഉപയോഗത്തിലെ പരിചയക്കുറവുമായിരുന്നു ആദ്യകാലങ്ങളിലെ പ്രധാന വെല്ലുവിളികൾ. ഇന്ന് വന്യമൃഗങ്ങളുടെ ചികിത്സയ്ക്കായുള്ള മരുന്നുകളെക്കുറിച്ചുള്ള വിജ്ഞാനകോശമാണ് അരുൺ സക്കറിയ. ആനയെയോ കടുവയെയോ വെടിവയ്ക്കുന്നതിലല്ല, അവയ്ക്ക് മുറിവോ പരിക്കോ പറ്റിയാൽ ചികിത്സിക്കുകയെന്നതാണ് പ്രധാനമെന്നാണ് അരുൺ പറയുന്നത്. മൃഗശാലയിലെ വന്യമൃഗങ്ങളെ ചികിത്സിക്കുന്നതുപോലെയല്ല കാട്ടിലെ മൃഗങ്ങളെ ചികിത്സിക്കുന്നത്. മൃഗശാലയിൽ മൃഗത്തിന്റെ രോഗപരിശോധനാ റിപ്പോർട്ട് അടക്കമുള്ള കേസ് ഹിസ്റ്ററി ലഭ്യമായിരിക്കും. കാട്ടിലെ മൃഗത്തിന് അങ്ങനെയല്ല. മൃഗത്തെക്കുറിച്ച് ഒന്നും അറിയാതെ പെട്ടെന്ന് അതിനെ ചികിത്സിക്കാൻ തുടങ്ങുകയാണ്. ഈ ചികിത്സ വിജയിക്കുമ്പോഴാണ് യഥാർത്ഥത്തിൽ താനും വിജയിക്കുന്നതെന്ന് ഡോക്ടർ പറയുന്നു.കോഴിക്കോട് മുക്കം സ്വദേശിയാണ് ഈ 54കാരൻ. കാടിനോടും കാട്ടുമൃഗങ്ങളോടുമുള്ള സ്‌നേഹമാണ് അരുൺ സക്കറിയയെ വെറ്ററിനറി രംഗത്തേക്കും പിന്നീട് വന്യമൃഗങ്ങളുടെ ചികിത്സാരംഗത്തേക്കും എത്തിച്ചത്. അരിക്കൊമ്പനെ തളയ്ക്കാൻ ഡോ. അരുൺ സക്കറിയയ്ക്കൊപ്പം ഡോ. നിഷ റെയ്ച്ചൽ (ഇടുക്കി), ഡോ. അനുമോദ് (കോട്ടയം), ഡോ. അനുരാജ് (തേക്കടി), ഡോ.സിദ്ധിക്ക് (കൊല്ലം), ഡോ. ശ്യാം (കോന്നി) എന്നിവരും ഉണ്ടായിരുന്നു.

അ​രി​ക്കൊ​മ്പ​ൻ​ ​മി​ഷ​ൻ
6.30​ ​A​M​ ​-​ 6.05​ ​P.M

പു​ല​ർ​ച്ചെ​ 6.30​:​ ​വെ​ള്ളി​യാ​ഴ്ച​ ​അ​രി​ക്കൊ​മ്പ​നെ​ ​ക​ണ്ട​ ​ശ​ങ്ക​ര​പാ​ണ്ഡ്യം​മേ​ട്ടി​ലും​ 301​ ​കോ​ള​നി​യി​ലും​ ​ആ​ന​യി​റ​ങ്ക​ൽ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​തെ​ര​ച്ചിൽ

7.30​:​ ​സൂ​ര്യ​നെ​ല്ലി​ക്കും​ ​സി​ങ്കു​ക​ണ്ട​ത്തി​നും​ ​ഇ​ട​യ്ക്കു​ള്ള​ 92​ ​കോ​ള​നി​യി​ൽ​ ​നാ​ട്ടു​കാ​ർ​ ​ക​ണ്ടെ​ത്തു​ന്നു,​​​ ​ച​ക്ക​ക്കൊ​മ്പ​നു​മു​ണ്ട്

8.45​:​ ​ദൗ​ത്യ​സം​ഘം​ 92​ ​കോ​ള​നി​യി​ലെ​ത്തു​ന്നു.

9.55​:​ ​ച​ക്ക​ക്കൊ​മ്പ​നെ​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ച് ​ദൂ​രേ​ക്ക് ​മാ​റ്റു​ന്നു

10.05​:​ ​അ​രി​ക്കൊ​മ്പ​നെ​ ​ദൗ​ത്യ​സ്ഥ​ല​മാ​യ​ ​സി​മ​ന്റ്പാ​ലം​ ​ഭാ​ഗ​ത്തേ​ക്ക് ​എ​ത്തി​ക്കാ​ൻ​ ​ശ്ര​മം

11.00​:​ ​ആ​ന​ ​സി​മ​ന്റു​പാ​ലം​ ​ഭാ​ഗ​ത്തേ​ക്ക് ​നീ​ങ്ങു​ന്നു

11.30​:​ ​ദൗ​ത്യ​സം​ഘം​ ​വ​ള​യു​ന്നു

11.50​:​ ​മ​ല​യു​ടെ​ ​നി​ര​പ്പാ​യ​ ​കീ​ഴ്ഭാ​ഗ​ത്ത് ​ആ​ന​യെ​ത്തു​ന്നു.

11.57​:​ ​ഡോ.​ ​അ​രു​ൺ​ ​സ​ക്ക​റി​യ​ ​ആ​ദ്യ​ഡോ​സ് ​മ​യ​ക്കു​വെ​ടി​ ​വ​യ്ക്കു​ന്നു.​ ​വെ​ടി​യേ​റ്റ​ ​ആ​ന​ ​അ​ൽ​പ്പം​ ​ദൂ​രം​ ​ഓ​ടി​ ​നി​ൽ​ക്കു​ന്നു.

12.05​:​ ​റോ​ഡി​ൽ​ ​നി​ന്ന് 100​ ​മീ​റ്റ​ർ​ ​അ​ക​ലെ​ ​യൂ​ക്കാ​ലി​പ്റ്റ​സ് ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ​നീ​ങ്ങു​ന്നു

12.43​:​ ​ഡോ.​ ​അ​രു​ൺ​ ​സ​ക്ക​റി​യ​യും​ ​സം​ഘ​വും​ ​തൊ​ട്ട​ടു​ത്ത്.​ ​ര​ണ്ടാ​മ​തും​ ​മ​യ​ക്കു​വെ​ടി​ ​വ​യ്ക്കു​ന്നു

1.00​:​ ​നാ​ല് ​കു​ങ്കി​യാ​ന​ക​ളും​ ​ദൗ​ത്യ​ ​സ്ഥ​ല​ത്ത്

1.04​:​ ​കു​ങ്കി​ക​ളു​ടെ​ ​അ​ടു​ത്തേ​ക്ക് ​അ​രി​ക്കൊ​മ്പ​ൻ.​ 100​ ​മീ​റ്റ​ർ​ ​അ​ക​ലെ​ ​നി​ൽ​ക്കു​ന്നു

1.15​:​ ​അ​ക​ലെ​ ​ച​ക്ക​ക്കൊ​മ്പ​ന്റെ​ ​സാ​ന്നി​ദ്ധ്യം.​ ​കു​ങ്കി​യും​ ​അ​രി​ക്കൊ​മ്പ​നും​ ​ത​മ്മി​ൽ​ 50​ ​മീ​റ്റ​ർ​ ​അ​ക​ലം​ ​മാ​ത്രം

1.24​:​ ​ആ​ന​യു​ടെ​ ​ചെ​വി​യു​ടെ​ ​ച​ല​നം​ ​നി​ന്നു.​ ​ദൗ​ത്യ​ ​സം​ഘ​വും​ ​കു​ങ്കി​യാ​ന​ക​ളും​ ​തൊ​ട്ട​ടു​ത്തേ​യ്ക്ക്

1.50​:​ ​നീ​ങ്ങു​ന്ന​ ​അ​രി​ക്കൊ​മ്പ​നെ​ ​കു​ങ്കി​യാ​ന​ ​സൂ​ര്യ​ൻ​ ​മു​മ്പി​ലും​ ​മ​റ്റു​ള്ള​വ​ ​വ​ശ​ങ്ങ​ളി​ലും​ ​പു​റ​കി​ലു​മാ​യി​ ​നി​ന്ന് ​ബ്ലോ​ക്ക് ​ചെ​യ്യു​ന്നു.​ ​അ​രി​ക്കൊ​മ്പ​ൻ​ ​റോ​ഡി​ന് ​തൊ​ട്ട​രി​കി​ൽ.

2.00​:​ ​മൂ​ന്നാ​മ​ത്തെ​ ​ബൂ​സ്റ്റ​ർ​ ​ഡോ​സ്

2.26​:​ ​നാ​ലാ​മ​ത് ​ബൂ​സ്റ്റ​ർ​ ​ഡോ​സ്

2.29​ ​അ​രി​ക്കൊ​മ്പ​ൻ​ ​തി​രി​കെ​ ​മെ​ല്ലെ​ ​കാ​ടി​നു​ള്ളി​ലേ​ക്ക്.ക​യ​റു​മാ​യി​ ​വ​ന​പാ​ല​ക​ർ​ ​തൊ​ട്ടു​പു​റ​കിൽ

2.35​:​ ​കാ​ലി​ൽ​ ​ക​യ​ർ​ ​കു​രു​ക്കാ​ൻ​ ​ശ്ര​മം.​ ​ആ​ന​ ​കു​ട​ഞ്ഞെ​റി​യു​ന്നു

2.50​:​ ​പി​ൻ​കാ​ലു​ക​ളി​ൽ​ ​ക​യ​ർ​ ​കു​രു​ക്കി

3.25​:​ ​ത​ണു​പ്പി​ക്കാ​ൻ​ ​ആ​ന​യു​ടെ​ ​മേ​ൽ​ ​വെ​ള്ളം​ ​ഒ​ഴി​ക്കു​ന്നു

3.35​:​ ​മ​ണ്ണു​മാ​ന്തി​ ​യ​ന്ത്ര​ങ്ങ​ൾ​ ​വ​ഴി​ ​വെ​ട്ടു​ന്നു.

3.54​:​ ​ദൗ​ത്യ​ത്തി​ന് ​ആ​ശ​ങ്ക​യാ​യി​ ​ശ​ക്ത​മാ​യ​ ​മഴ

4.09​:​ ​ലോ​റി​ ​അ​രി​ക്കൊ​മ്പ​ന് ​സ​മീ​പ​ത്തേ​ക്ക്

4.27​:​ ​ലോ​റി​യി​ൽ​ ​ക​യ​റ്റാ​ൻ​ ​കു​ങ്കി​യാ​ന​ക​ൾ​ ​ചാ​ർ​ജ് ​ചെ​യ്യു​ന്നു.പ്ര​തി​രോ​ധി​ച്ച​ ​അ​രി​ക്കൊ​മ്പ​ൻ​ ​തി​രി​ഞ്ഞ് ​ചെ​റു​താ​യി​ ​ഓ​ടി​യെ​ങ്കി​ലും​ ​കു​ങ്കി​ക​ൾ​ ​ചെ​റു​ത്തു.

4.36​:​ ​ശ​ക്ത​മാ​യ​ ​കാ​റ്റും​ ​മ​ഴ​യും

4.40​:​ ​അ​ഞ്ചാം​ ​ഡോ​സ് ​വെ​ടി​ ​വ​യ്ക്കു​ന്നു

4.52​:​കു​ങ്കി​ക​ളു​ടെശ​ക്ത​മാ​യ​ ​ത​ള്ള​ലി​ൽ​ ​അ​രി​ക്കൊ​മ്പ​ൻ​ ​ലോ​റി​യി​ൽ.

4.57​:​ ​ലോ​റി​യി​ലെ​ ​കൂ​ട്ടി​ൽ​ ​ത​ള​യ്ക്കു​ന്നു.​ ​മ​ഴ​ ​കു​റ​ഞ്ഞു.

5.16​:​ ​ലോ​റി​ ​റോ​ഡി​ലേ​ക്ക്‌

5.30​:​ ​ജി.​പി.​എ​സ് ​റേ​ഡി​യോ​ ​കോ​ള​ർ​ ​ഘ​ടി​പ്പി​ക്കു​ന്നു.

6.05​ ​വാ​ഹ​നം​ ​പെ​രി​യാ​റി​ലേ​ക്ക്

പി​ടി​കൂ​ടും​വ​രെ​യും​ ​പോ​രാ​ടി​ ​അ​രി​ക്കൊ​മ്പൻ

അ​ഖി​ൽ​ ​സ​ഹാ​യി

മൂ​ന്നാ​ർ​:​ ​ആ​ശ​ങ്ക​യു​ടെ​യും​ ​അ​നി​ശ്ചി​ത​ത്തി​ന്റെ​യും​ ​പ​ക​ലി​നൊ​ടു​വി​ൽ​ ​ചി​ന്ന​ക്ക​നാ​ലി​നെ​യും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളെ​യും​ ​വി​റ​പ്പി​ച്ച​ ​അ​രി​ക്കൊ​മ്പ​ൻ​ ​അ​ഞ്ചു​വ​ട്ടം​ ​മ​യ​ക്കു​വെ​ടി​യേ​റ്റി​ട്ടും​ ​ചെ​റു​ത്തു​നി​ൽ​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ലോ​റി​യി​ൽ​ ​ക​യ​റ്റു​ന്ന​തി​നി​ടെ​ ​ദൗ​ത്യ​സം​ഘം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​കു​ങ്കി​യാ​ന​ക​ൾ​ക്കെ​തി​രെ​യും​ ​അ​രി​ക്കൊ​മ്പ​ൻ​ ​തി​രി​ഞ്ഞ​തും​ ​ശ​ക്ത​മാ​യ​ ​പ്ര​തി​രോ​ധി​ച്ച​തും​ ​അ​വ​സാ​ന​ ​നി​മി​ഷ​ത്തി​ലു​ണ്ടാ​യ​ ​ക​ന​ത്ത​ ​കാ​റ്റും​ ​മ​ഴ​യും​ ​മൂ​ട​ൽ​ ​മ​ഞ്ഞും​ ​ദൗ​ത്യ​സം​ഘ​ത്തെ​ ​മു​ൾ​മു​ന​യി​ൽ​ ​നി​റു​ത്തി.​ ​വ​നം​വ​കു​പ്പ് ​ചീ​ഫ് ​വെ​റ്റ​റി​ന​റി​ ​സ​ർ​ജ​ൻ​ ​അ​രു​ൺ​ ​സ​ക്ക​റി​യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​ആ​രം​ഭി​ച്ച​ ​അ​രി​ക്കൊ​മ്പ​ൻ​ ​ദൗ​ത്യം​ ​ആ​ദ്യ​ ​ദി​നം​ ​ആ​ന​യെ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​തോ​ടെ​ ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.​ ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് ​ആ​ന​യെ​ ​ക​ണ്ട​ ​ശ​ങ്ക​ര​പാ​ണ്ഡ്യ​മേ​ട്ടി​ലും​ 301​ ​കോ​ള​നി​യി​ലും​ ​ആ​ന​യി​റ​ങ്ക​ൽ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​അ​രി​ക്കൊ​മ്പ​നു​വേ​ണ്ടി​ ​തി​ര​ച്ചി​ൽ​ ​ആ​രം​ഭി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു​ ​ര​ണ്ടാം​ ​ദി​ന​ത്തി​ലെ​ ​ദൗ​ത്യം​ ​ആ​രം​ഭി​ച്ച​ത്.​ ​രാ​വി​ലെ​ 7.30​നു​ ​സൂ​ര്യ​നെ​ല്ലി​ക്കും​ ​സി​ങ്കു​ക​ണ്ട​ത്തി​നും​ ​ഇ​ട​യ്ക്കു​ള്ള​ 92​ ​കോ​ള​നി​യി​ൽ​ ​അ​രി​ക്കൊ​മ്പ​നെ​യും​ ​ച​ക്ക​ക്കൊ​മ്പ​നെ​യും​ ​നാ​ട്ടു​കാ​ർ​ ​ക​ണ്ടെ​ത്തി.​ ​പ​ട​ക്ക​മെ​റി​ഞ്ഞു​ ​ച​ക്ക​ക്കൊ​മ്പ​നെ​ ​ദൂ​രേ​ക്കു​ ​മാ​റ്റി​യ​ ​റാ​പ്പി​‌​ഡ് ​റെ​സ്പോ​ൺ​സ് ​ടീ​മി​ന് ​(​ആ​ർ.​ആ​ർ.​ടി​)​ ​പ്ര​തീ​ക്ഷ​യേ​കി​ ​അ​രി​ക്കൊ​മ്പ​ൻ​ ​രാ​വി​ലെ​ 10​ ​മ​ണി​യോ​ടെ​ ​യൂ​ക്കാ​ലി​പ്റ്റ​സ് ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​നി​ല​യു​റ​പ്പി​ച്ചു.​ 11​ ​മ​ണി​യോ​ടെ​ ​സി​മ​ന്റ്പാ​ല​ത്തി​ൽ​ ​അ​രി​ക്കൊ​മ്പ​നെ​ത്തി​യ​തോ​ടെ​ ​മ​യ​ക്കു​വെ​ടി​ ​വ​യ്ക്കാ​ൻ​ ​തീ​രു​മാ​നം.​ 11.57​നു​ ​ആ​ദ്യ​ ​മ​യ​ക്കു​വെ​ടി​ ​വ​ച്ച​തോ​ടെ​ ​ആ​ന​ ​അ​ൽ​പ​ദൂ​രം​ ​ഓ​ടി​ ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​വി​ശ്ര​മി​ച്ചു.​ ​പി​ന്നീ​ടു​ ​കൃ​ത്യ​മാ​യി​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​നാ​ല് ​ബൂ​സ്റ്റ​ർ​ ​ഡോ​സു​ക​ൾ​ ​കൂ​ടി​ ​അ​രി​ക്കൊ​മ്പ​നു​ ​ന​ൽ​കി.​ ​പി​ന്നീ​ട് ​കു​ങ്കി​ക​ളെ​യി​റ​ക്കി​ ​അ​രി​ക്കൊ​മ്പ​ന് ​ചു​റ്റും​ ​ദൗ​ത്യ​സം​ഘം​ ​നി​ല​യു​റ​പ്പി​ച്ചു.​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ഏ​റെ​ക്കു​റെ​ ​മ​യ​ക്ക​ത്തി​ലാ​യ​ ​അ​രി​ക്കൊ​മ്പ​ന്റെ​ ​കാ​ലു​ക​ളി​ൽ​ ​കു​രു​ക്കി​ടാ​ൻ​ ​ദൗ​ത്യ​സം​ഘം​ ​ശ്ര​മ​മാ​രം​ഭി​ച്ചു.​ ​കാ​ലി​ൽ​ ​കു​രു​ങ്ങി​യ​ ​വ​ടം​ ​കു​ട​ഞ്ഞെ​റി​ഞ്ഞു​ ​അ​ർ​ദ്ധ​ ​ബോ​ധാ​വ​സ്ഥ​യി​ലും​ ​അ​രി​ക്കൊ​മ്പ​ൻ​ ​ശ​ക്ത​മാ​യി​ ​പ്ര​തി​രോ​ധി​ച്ചു.​ 2.50​ ​ഓ​ടെ​ ​പി​ൻ​കാ​ലു​ക​ളി​ൽ​ ​ക​യ​ർ​ ​കു​രു​ക്കി​ ​ആ​ന​യെ​ ​പൂ​ർ​ണ​നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി.​ ​മ​ണ്ണു​മാ​ന്തി​ ​യ​ന്ത്ര​ങ്ങ​ളെ​ത്തി​ച്ചു​ ​വ​ഴി​ ​വെ​ട്ടി​യ​ ​ശേ​ഷം​ ​ലോ​റി​ ​അ​രി​ക്കൊ​മ്പ​നു​ ​സ​മീ​പ​ത്തെ​ത്തി​ച്ചു.​ ​പി​ന്നാ​ലെ​യെ​ത്തി​യ​ ​മ​ഴ​ ​ആ​ശ​ങ്ക​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​നാ​ല് ​കു​ങ്കി​ക​ളു​ടെ​യും​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​രി​ക്കൊ​മ്പ​നെ​ ​ലോ​റി​യി​ൽ​ ​ക​യ​റ്റാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​രി​ക്കൊ​മ്പ​ൻ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ത്ത് ​ലോ​റി​ക്ക് ​പി​റ​കി​ൽ​ ​നി​ന്ന് ​വ​ശ​ങ്ങ​ളി​ലേ​ക്കു​ ​തി​രി​ച്ചു.​ ​വീ​ണ്ടും​ ​മ​ഴ​യും​ ​കാ​റ്റും​ ​ശ​ക്ത​മാ​യ​തോ​ടെ​ ​ആ​ന​യ്ക്ക് ​അ​ഞ്ചാ​മ​ത്തെ​ ​ബൂ​സ്റ്റ​ർ​ ​ഡോ​സ് ​കൂ​ടി​ ​ന​ൽ​കി.​ ​ഇ​തി​ന് ​ശേ​ഷ​മാ​ണു​ ​അ​ഞ്ച് ​മ​ണി​യോ​ടെ​ ​അ​രി​ക്കൊ​മ്പ​നെ​ ​ലോ​റി​യി​ലെ​ ​കൂ​ട്ടി​ൽ​ ​ത​ള​യ്ക്കാ​നാ​യ​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIKKOMBAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.