നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് 1.40 കോടി രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പാലക്കാട് സ്വദേശികളായ എം.കെ.ഹക്കീം, സുബൈർ സുലൈമാൻ, തൃശൂർ സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് പിടിയിലായത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ ഹക്കീമിന്റെ ശരീരത്തിൽ ഒളിപ്പിച്ച 39 ലക്ഷം രൂപയുടെ സ്വർണ മിശ്രിതമാണ് പിടികൂടിയത്.
മറ്റൊരു എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ സുബൈറിൽ നിന്ന് മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചിരുന്ന 44 ലക്ഷം രൂപയുടെ 836 ഗ്രാം സ്വർണ മിശ്രിതവും ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ നിസാമുദ്ദീനിൽ നിന്ന് നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചിരുന്ന 57 ലക്ഷം രൂപയുടെ 1063 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. പ്രതികളെ ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |