തിരുവനന്തപുര: ജില്ലാ ജഡ്ജിയായി ആർ.രാജേഷിന് (നെടുമ്പറത്ത്) സ്ഥാനക്കയറ്റം ലഭിച്ചു. നിലവിൽ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടാണ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം പേട്ട എസ്.എൻ നഗറിലാണ് സ്ഥിരതാമസം.മുൻ ജില്ലാ ജഡ്ജി പരേതനായ ആർ.രവീന്ദ്രന്റെ മകനാണ്.2008ൽ ജുഡീഷ്യൽ സർവീസിന്റെ ഭാഗമായ ആർ.രാജേഷ് കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടായി നിയമിതനായി. തുടർന്ന് അടൂർ,വർക്കല,കൊല്ലം,കായംകുളം എന്നിവിടങ്ങളിൽ മുൻസിഫ് മജിസ്ട്രേട്ടായി.പീന്നീട് കൊച്ചിയിൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |