
ലഭ്യമാക്കിയത് 591 കോടിയുടെ ചികിത്സാ ആനുകൂല്യം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ഇന്ന്.
വൈകിട്ട് 6ന് തിരുവനന്തപുരം ഐ.എം.ജിയിലെ പദ്മം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. മെഡിസെപ് ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനവകുപ്പ് സോഫ്‌റ്റ്‌വെയർ ഡിവിഷനാണ് ആപ്പ് തയ്യാറാക്കിയത്.
പദ്ധതിയുമായി സഹകരിച്ച ആശുപത്രികളിൽ മികച്ച സേവന ദാതാക്കൾക്കും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കും ജില്ലാതല പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർക്കും അഭിനന്ദനപത്രം വിതരണം ചെയ്യും. പദ്ധതി ആരംഭിച്ച് പത്ത് മാസ കാലയളവിനുള്ളിൽ 2,20,860 ക്ലെയിമുകളിലായി 591,42,70,739 രൂപയുടെ പരിരക്ഷയാണ് അംഗീകരിച്ചത്.
ആകെ ക്ലെയിമുകൾ,
അംഗീകരിച്ച തുക ക്രമത്തിൽ
(ഏറ്റവും കൂടുതൽ)
□സ്വകാര്യ മേഖല
▪︎തൃശൂർ അമല-7943.........22,71,92,939
▪︎കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ -4771...........14,27,98,201
▪︎കണ്ണൂർ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് -4260..........14,46,98,777
▪︎തിരുവല്ല ബിലീവേഴ്സ് മെഡി. കോളേജ്- 3945................ 8,18,46,661
▪︎എറണാകുളം അപ്പോളോ അടൂലക്സ്- 3741............... 8,79,13,475
□സഹകരണ മേഖല
▪︎കൊല്ലം എൻ.എസ്.ഹോസ്പിറ്റൽ.- 6218...............21,37,23,473
▪︎കണ്ണൂർ എ.കെ.ജി ഹോസ്പിറ്റൽ- 5301................11,97,98,226
□സർക്കാർ മേഖല
▪︎കോട്ടയം മെഡി.കോളേജ്- 2300................6,00,56,400
▪︎തിരു. ജനറൽ ആശുപത്രി- 740................1,55,67,905
□സ്വയംഭരണ മേഖല
▪︎തിരുവനന്തപുരം ആർ.സി.സി- 3041..........7,10,14,724
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |