പുനലൂർ: പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ നഴ്സ് ചങ്ങനാശേരി സ്വദേശി നീതുവിന്റെ (35) മുഖത്ത് ആസിഡ് ഒഴിച്ച്
പൊള്ളിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല സ്വദേശി വിപിൻ രാജിനെയാണ് (35) സി.ഐ ടി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ (35) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. നീതുവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വിപിൻ പെൺമക്കളുടെ ആധാർ കാർഡ് വാങ്ങാൻ താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു. സംസാരിച്ച് നിൽക്കുന്നതിനിടെ ഇയാൾ കൈയിൽ കരുതിയിരുന്ന ആസിഡ് നിറച്ച കുപ്പി നീതുവിൻെറ മുഖത്ത് ഒഴിച്ച് ഓടുകയായിരുന്നു. തുടർന്ന് ചെമ്മന്തൂരിൽ നിന്ന് വിപിനെ പൊലീസ് പിടികൂടി. പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താൻ ഫോൺ വിളിക്കുന്നതിൽ സംശയം തോന്നി വിപിൻ രണ്ട് മാസമായി പിണങ്ങിക്കഴിയുകയാണെന്ന് നീതു പൊലീസിന് മൊഴി നൽകി. ആസിഡ് കുപ്പി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. വിപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |