വീട്ടിലെ പൂജാമുറിയിൽ വിവിധ ദേവതാ ഭാവങ്ങളിലുള്ള ചിത്രങ്ങൾ വിശ്വാസികൾ വയ്ക്കാറുണ്ട്. വീട്ടിലെ പൂജാമുറിയും ക്ഷേത്രം പോലെ പരിശുദ്ധമായിരിക്കണമെന്നാണ് ശാസ്ത്രം. ഗൃഹത്തിലെ പൂജയും ശ്രദ്ധാഭക്തിപുരസ്സരമാകണം. ക്ഷേത്രത്തിലെ ഈശ്വരവിഗ്രഹം പോലെ തന്നെയാണ് പൂജാമുറിയിലെ ഫോട്ടോകളും ബിംബങ്ങളും. പക്ഷേ ക്ഷേത്രം പോലെ വീട്ടിലെ പൂജാമുറി പരിപാലിയ്ക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല.
ദേവന്മാരുടെ ചിത്രങ്ങൾ തടിക്കൂട്ടിൽ അടച്ചുവയ്ക്കുന്നതും, ആവശ്യത്തിന് തുറന്ന് ദീപം തെളിയിച്ച ശേഷം തിരികെ അടച്ചുവയ്ക്കുന്നതും പലവീടുകളും കാണാറുണ്ട്. എന്നാൽ സ്റ്റെയർകേസിന്റെ അടിയിൽ പൂജാമുറി ഒരുക്കുന്നത് നല്ലതല്ല. പ്രസന്നഭാവത്തിലുള്ള ചിത്രങ്ങൾ വീട്ടിൽ വച്ചാരാധിക്കുന്നതാണ് നല്ലത്. ശിവന്റെ ചിത്രം വയ്ക്കുന്നവർ, ഒറ്റയ്ക്കിരുന്ന് ധ്യാനിക്കുന്നത് വയ്ക്കരുത്. പകരം ശിവകുടുംബത്തിന്റെ ചിത്രമാണ് നല്ലത്.
എന്നാൽ ചില ചിത്രങ്ങളെ കുറിച്ച് ആവശ്യമില്ലാതെ ചില പ്രചരണങ്ങൾ വ്യാപകമാണ്. അതിലൊന്നാണ് ഓടക്കുഴൽ ഊതുന്ന കൃഷ്ണനും, രാധാകൃഷ്ണന്മാരും. ഓടക്കുഴൽ ഊതുന്ന കൃഷ്ണന്റെ വിഗ്രഹമോ ചിത്രമോ വീട്ടിൽ വച്ചാൽ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. അതുപോലെ തന്നെ രാധാകൃഷ്ണന്മാരുടെ ചിത്രം വച്ചാൽ വീട്ടിലെ കുട്ടികൾ പ്രേമിച്ച് വിവാഹം കഴിക്കുമെന്ന അന്ധവിശ്വാസവും ചിലർക്കുണ്ട്. അതിലും യാതൊരു അടിസ്ഥാനവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |