ആലപ്പുഴ: അഞ്ച് നാൾ നീണ്ടുനിൽക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന് അമ്പലപ്പുഴയിൽ നാളെ തിരിതെളിയും. എട്ട് വേദികളിലായി നടക്കുന്ന മത്സരങ്ങൾ 9ന് സമാപിക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ എച്ച്.സലാം എം.എൽ.എ,ജനറൽ കൺവീനർ എ.എ.അക്ഷയ് എന്നിവർ അറിയിച്ചു. നാളെ വൈകിട്ട് 3ന് കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിച്ച് പ്രധാന വേദിയായ അമ്പലപ്പുഴ ഗവ. കോളേജ് അങ്കണത്തിൽ സമാപിക്കും. തുടർന്ന് മന്ത്രി സജിചെറിയാൻ യുവജനോത്സവം ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് തിരുവാതിര,മോഹിനിയാട്ടം എന്നിവയോടെ മത്സരങ്ങൾക്ക് തുടക്കമാകും. 117മത്സര ഇനങ്ങളിൽ 250കലാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |