ടെഹ്റാൻ : യുനെസ്കോയുടെ ഈ വർഷത്തെ ലോക മാദ്ധ്യമ സ്വാതന്ത്ര്യ പുരസ്കാരം ഇറാനിയൻ വനിതാ മാദ്ധ്യമപ്രവർത്തകരായ ഇലാഹെഹ് മുഹമ്മദി, നിലോഫർ ഹമേദി, നർഗീസ് മുഹമ്മദി എന്നിവർക്ക്. രാജ്യത്തെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് മൂവരും നിലവിൽ ഇറാൻ ഭരണകൂടത്തിന്റെ തടവിലാണ്.
ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബറിലാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. മഹ്സയുടെ സംസ്കാരത്തെ പറ്റി വാർത്ത പുറത്തുകൊണ്ടുവന്നത് ഇലാഹെഹ് ആണ്.
സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മഹ്സ മരിച്ചതെന്ന വിവരം നിലോഫർ വെളിപ്പെടുത്തി. വർഷങ്ങളായി മാദ്ധ്യമ രംഗത്തുള്ള നർഗീസിന് ആക്ടിവിസ്റ്റ് എന്ന നിലയിൽ കാഴ്ചവച്ച പ്രവർത്തനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അംഗീകാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |