ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ലൊക്കേഷൻ ഹണ്ടിന് പൃഥ്വിരാജ് വിദേശത്ത്. പൃഥ്വിരാജ് നായകനായ രണം എന്ന ചിത്രത്തിന്റെ സംവിധായകൻ നിർമ്മൽ സഹദേവ് ഉൾപ്പെടുന്ന സംഘം ആണ് ഒപ്പമുള്ളത്. വിദേശ രാജ്യങ്ങളിലെ ലൊക്കേഷൻ ഹണ്ട് പൂർത്തിയാക്കി സംഘം ഈ മാസം അവസാനം മടങ്ങും. ആഗസ്റ്റ് 15 ന് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഇന്ത്യയിൽ ചിത്രീകരണം ആരംഭിച്ച് ആറ് രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് പൂർത്തിയാക്കുക. ലൊക്കേഷനുകൾക്കുവേണ്ടി പൃഥ്വിരാജും സംഘവും ആറുമാസത്തോളം നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു. ഇതിനുശേഷമായിരുന്നു വിദേശ രാജ്യങ്ങളിലെ ലൊക്കേഷൻ ഹണ്ട്. കേരളത്തിൽ എമ്പുരാന്റെ ചിത്രീകരണം ഉണ്ടാകുമോ എന്ന് അറിവായിട്ടില്ല. ഹോളിവുഡ് ചിത്രത്തിന് സമാനമായ ചിത്രീകരണവും ആസൂത്രണവും ലക്ഷ്യമിടുന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ എമ്പുരാന്റെ ഭാഗമാവുന്നുണ്ട്. മുരളി ഗോപിയുടെ രചനയിലാണ് എമ്പുരാൻ ഒരുങ്ങുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. വൈഡ് ആംഗിൾ ക്രിയേഷൻസാണ് ലൈൻ പ്രൊഡക്ഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |