ലക്നൗ: ഉത്തർപ്രദേശിൽ ഗുണ്ടാനേതാവ് അനിൽ ദുജാനയെ പ്രത്യേക ദൗത്യ സംഘം വെടിവച്ചുകൊന്നു. നോയ്ഡ, ഗാസിയാബാദ് അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളായിരുന്നു അനിൽ ദുജാനയെന്ന് പൊലീസ് പറയുന്നു.
മീററ്റിലായിരുന്നു സംഭവം. കൊലപാതക കേസിൽ ഒരാഴ്ച മുൻപാണ് ജാമ്യം കിട്ടി ദുജാന ജയിലിൽ നിന്നിറങ്ങിയത്. ഇതിന് പിന്നാലെ കേസിലെ മുഖ്യസാക്ഷിയെ ദുജാന ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. സാക്ഷിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ദുജാനയെ പിടികൂടാൻ പോകുമ്പോഴാണ് ഏറ്റുമുട്ടൽ നടന്നതെന്നും ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |